Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fan Protest

ആ​രാ​ധ​ക പ്ര​തി​ഷേ​ധം അ​തി​രു​വി​ട്ടു; ലാ ​ലി​ഗ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

മാ​ഡ്രി​ഡ്: ആ​രാ​ധ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് റ​യോ വ​യ്യെ​ക്കാ​നോ​യും അ​ത്‌​ല​റ്റി​ക് ബി​ൽ​ബാ​വോ​യും ത​മ്മി​ലു​ള്ള ലാ ​ലി​ഗ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ർ മൈ​താ​ന​ത്തേ​ക്ക് പേ​പ്പ​ർ വി​മാ​ന​ങ്ങ​ളും റ​ബ​ർ പ​ന്തു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ​തോ​ടെ​യാ​ണ് ക​ളി നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൗ​ൾ മാ​ർ​ട്ടി​ൻ പ്രെ​സ​യ്‌​ക്കെ​തി​രെ​യാ​ണ് ആ​രാ​ധ​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. മ​ത്സ​രം ആ​രം​ഭി​ച്ച് 13-ാം മി​നി​റ്റി​ലാ​ണ് പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. മാ​ർ​ട്ടി​ൻ പ്രെ​സ ക്ല​ബ് വി​ട്ടു​പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റ​യോ വ​യ്യെ​ക്കാ​നോ ആ​രാ​ധ​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും മൈ​താ​ന​ത്തേ​ക്ക് വി​വി​ധ വ​സ്തു​ക്ക​ൾ എ​റി​യു​ക​യും ചെ​യ്തു. ഇ​തോ​ടെ റ​ഫ​റി മ​ത്സ​രം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു.

മൈ​താ​ന​ത്തെ വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്ത​ശേ​ഷം 15 മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക​ളി പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. ഇ​തോ​ടെ​യാ​ണ് മ​ത്സ​രം പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കാ​ൻ റ​ഫ​റി തീ​രു​മാ​നി​ച്ച​ത്. മ​ത്സ​രം നി​ർ​ത്തു​മ്പോ​ൾ ഇ​രു ടീ​മു​ക​ളും ഗോ​ൾ നേ​ടി​യി​രു​ന്നി​ല്ല. ക്ല​ബ് മാ​നേ​ജ്‌​മെ​ന്‍റി​നോ​ടും സ്റ്റേ​ഡി​യ​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടു​മു​ള്ള ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നി​ൽ.

റ​യോ വ​യ്യെ​ക്കാ​നോ​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ എ​സ്റ്റാ​ഡി​യോ ഡി ​വ​യ്യെ​ക്കാ​സ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രു​ന്നു. പ​രി​ശീ​ല​ന ഗ്രൗ​ണ്ടി​ന്‍റെ​യും ക​ളി​ക്ക​ള​ത്തി​ന്‍റെ​യും മോ​ശം അ​വ​സ്ഥ​യെ​ക്കു​റി​ച്ച് താ​ര​ങ്ങ​ളും നേ​ര​ത്തേ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ശു​ചീ​ക​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ, ചൂ​ടു​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ്, ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ലെ നീ​ണ്ട നി​ര എ​ന്നി​വ​യും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി.

സ്റ്റേ​ഡി​യം അ​ട​ച്ചി​ട്ട​തി​നെ തു​ട​ർ​ന്ന് സീ​സ​ണി​ലെ ആ​ദ്യ മൂ​ന്ന് ഹോം ​മ​ത്സ​ര​ങ്ങ​ൾ ലെ​ഗാ​നെ​സി​ലേ​ക്ക് മാ​റ്റേ​ണ്ടി​വ​ന്ന​തും ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. എ​ന്നാ​ൽ പ്രാ​ദേ​ശി​ക അ​ധി​കൃ​ത​ർ ത​ങ്ങ​ളു​ടെ ക്ല​ബി​നെ ല​ക്ഷ്യ​മി​ടു​ക​യാ​ണെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് പ്രെ​സ​യു​ടെ ആ​രോ​പ​ണം.

Latest News

Corehub Up